തൃശൂർ പൂരത്തിനിടയിൽ റാപ്പർ വേടന് പിന്തുണയുമായി ആരാധകർ

Estimated read time 1 min read

തൃശൂർ പൂരത്തിനിടയിൽ റാപ്പർ വേടന് പിന്തുണയുമായി ആരാധകർ. കുടമാറ്റ സമയത്താണ് ആൾക്കൂട്ടത്തിൽ നിന്നും ‘വേടൻ തുടരു’മെന്ന പോസ്റ്റർ ഉയർത്തിയത്. അതേസമയം ലക്ഷക്കണക്കിനാളുകളാണ് പൂരം ആസ്വദിക്കാൻ ഒഴുകിയെത്തുന്നത്.

ആവേശം നിറച്ച് കുടമാറ്റം പുരോഗമിക്കുകയാണ്. പാറേമക്കാവ്-തിരുവമ്പാടി ഭഗവതിമാർ തെക്കോട്ടിറക്കം പൂർത്തീകരിച്ചതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാറേമക്കാവ് വിഭാഗമാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെയാണ് തിരുവമ്പാടി വിഭാഗം പുറത്തിറങ്ങിയത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയായിരുന്നു തെക്കോട്ടിറക്കം ആരംഭിച്ചത്.

+ There are no comments

Add yours