കെഎസ്ആർടിസി ഡ്രൈവറേയും യാത്രക്കാരനേയും ആക്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ.

Estimated read time 0 min read

കെഎസ്ആർടിസി ഡ്രൈവറേയും യാത്രക്കാരനേയും ആക്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ. ഇക്കഴിഞ്ഞ  4 ന് രാത്രി 9ന് എറണാകുളത്തു നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിനെ എടമുട്ടം ജംങ്ങ്ഷൻ വടക്കു ഭാഗത്ത് വച്ച് എതിർ ദിശയിൽ വന്ന സ്ക്കൂട്ടർ യാത്രക്കാരായ ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു29, കൊട്ടുക്കൽ വീട്ടിൽ അഖിൽ20, വലപ്പാട് ചാഴൂർ വീട്ടിൽ കുട്ടി19 എന്നിവർ ചേർന്ന് കെഎസ്ആർടിസി ഡ്രൈവർ നാട്ടിക ബീച്ച് നായരുവീട്ടിൽ മനോജ്42 നേയും മറ്റൊരു യാത്രക്കാരനേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കെഎസ്ആർടിസി പരാതിയുടെ അടിസ്ഥാനത്തിൽ വലപ്പാട് കേസ്സെടുത്തിരുന്നു. ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം വലപ്പാട് എസ്ഐ സദാശിവൻ, സീനിയർ സിപിഒ മാരായ പ്രബിൻ, മാഷ്, അനൂപ് പികെ എന്നിവരടങ്ങുന്ന അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തു . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  ഡ്രൈവറുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുക, ബസ്സിൻറെ ഡോർ ഗ്ളാസ് തല്ലി പൊളിച്ചു, പൊതു മുതൽ നശിപ്പിക്കൽ, ഉദ്ദേശം 50000/_ രൂപയുടെ നഷ്ടം വരുത്തി വച്ചു .എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. ഇതിൽ വിഷ്ണുവിനെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസ്സുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പടം പ്രതി വിഷ്ണു.

+ There are no comments

Add yours