BJP വനിതാ നേതാവിനെ തലയറുത്ത് കൊന്നു!
തമിഴ്‌നാട് തഞ്ചാവൂരിൽ BJP പ്രവർത്തകയെ തലയറുത്തു കൊന്നു. തിങ്കളാഴ്ച രാത്രി ശരണ്യയെന്ന BJP പ്രവർത്തകയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022ൽ മന്ത്രി പളനിവേൽ ത്യാഗരാജൻ്റെ കാറിന് നേരെ ചെരുപ്പെറിഞ്ഞ കേസിൽ പ്രതിയായിരുന്നു ശരണ്യ. ഇവരുടെ ഭർത്താവിൻ്റെ ആദ്യ വിവാഹത്തിലെ മകൻ ഉൾപ്പെടെ 3 പേർ കീഴടങ്ങി. കൊലയ്ക്ക് രാഷ്ട്രീയമായ താൽപര്യമില്ലെന്നും കുടുംബവഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.


+ There are no comments
Add yours