സ്കൈപ്പിന്റെ പ്രവർത്തനം നാളെ നിലയ്ക്കും
വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്കൈപ്പ് നാളെ ബൈ ബൈ പറയും. വീഡിയോ കോളിംഗ് സേവന രംഗത്ത് ഒരുകാലത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചിരുന്ന ഈ ആപ്പ് ഇപ്പോൾ കാലഹരണപ്പെട്ട നിലയിലാണ്. ഇതാണ് പ്രവർത്തനം നിർത്തുന്നതിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നതിനെ സംബന്ധിച്ച വിവരം മൈക്രോസോഫ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു.


+ There are no comments
Add yours