വമ്പൻ അവസരങ്ങൾ; 18,000 തൊഴിൽ നിയമനങ്ങൾ ഉടൻ
തൊഴിൽ രഹിതർക്ക് സന്തോഷ വാർത്തയുമായി SBI. 2025-26 സാമ്പത്തിക വർഷത്തിൽ 18,000 ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ നടത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇതിൽ 13400 ക്ലെറിക്കൽ, 3000 പ്രൊബേഷനറി ഓഫീസർ, 1600 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളാണുള്ളത്. ചെയർമാൻ CS ഷെട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമന വിജ്ഞാപനങ്ങൾ വരുന്ന മാസങ്ങളിൽ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


+ There are no comments
Add yours