പൂങ്കുന്നത്ത് ട്രെയിനുകൾക്ക് താത്‌കാലിക സ്റ്റോപ് അനുവദിച്ചു

Estimated read time 1 min read

തൃശ്ശൂർ പൂരത്തിന് എത്തുന്നവർക്ക് യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി പൂങ്കുന്നത്ത് ട്രെയിനുകൾക്ക് താത്‌കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം – കണ്ണൂർ ഇന്റ്റർസിറ്റി, 16307/16308 കണ്ണൂർ – ആലപ്പുഴ എക്സ‌ിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം -ഷൊർണ്ണൂർ വേണാട്, 16791/16792 തൂത്തുക്കുടി – പാലക്കാട് പാലരുവി എന്നീ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് മെയ് 6, 7 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ ഇരുദിശകളിലും പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

+ There are no comments

Add yours