സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം
മാള : കേരള ജേർണലിസ്റ്റ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും മാള മേഖലാ കമ്മിറ്റിയും സംയുക്തമായി സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം നടത്തി. ദിനാചരണത്തിൻ്റെ ഭാഗമായി മാള പ്രസ് ക്ലബിൽ മാധ്യമ സ്വാതന്ത്ര്യം അന്നും ഇന്നും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ നടത്തി. ദൂരദർശൻ മുൻ വാർത്താ അവതാരകൻ ആർ. ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ടി.ജി. സുന്ദർലാൽ അധ്യക്ഷനായി. കെ.ജെ.യു. സംസ്ഥാന ട്രഷറർ ഇ.പി. രാജീവ്, സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, എക്സിക്യൂട്ടീവ് അംഗം ജോസ് വാവേലി, ജില്ലാ വൈസ് പ്രസിഡൻ്റ് ഷാൻ്റി ജോസഫ് തട്ടകത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സ്റ്റാൻലി കെ. സാമുവൽ സ്വാഗതവും മാള മേഖല സെക്രട്ടറി എ.വി. പ്രകാശ് നന്ദിയും പറഞ്ഞു.
സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം

+ There are no comments
Add yours