മെഡിക്കൽ കോളേജിലെ പുക; അസ്വാഭാവിക മരണത്തിന് കേസ്

Estimated read time 0 min read

മെഡിക്കൽ കോളേജിലെ പുക; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ കേസെടുത്തു. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലന്റെ മരണത്തിലാണ് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. അപകടത്തിന് പിന്നാലെ വെന്റിലേറ്റർ സഹായം നഷ്‌ടപ്പെട്ടതോടെയാണ് ഗോപാലന്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗോപാലന്റെ കുടുംബത്തിന്റെ പരാതിയിലാണ് കേസ്.

+ There are no comments

Add yours