വൻ അപകടം; 7 മരണം, 60 പേർക്ക് പരിക്ക്
ഗോവയിലെ ശിർഗാവിൽ സ്ഥിതിചെയ്യുന്ന ശ്രീദേവി ലൈരായി ക്ഷേത്രത്തിൽ വൻ അപകടം. ലൈരായി വാർഷിക ഉത്സവത്തോട് അനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പിലെ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിക്കുകയും 60ലേറേ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. വാർഷികോത്സവത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


+ There are no comments
Add yours