‘പ്രിൻസ് ആൻഡ് ഫാമിലി’ ടീസർ എത്തി
ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ടീസർ റിലീസ് ചെയ്തു. അവിവാഹിതനായ പ്രിൻസും അയാളെ വിവാഹം കഴിപ്പിക്കാൻ കുടുംബക്കാർ ശ്രമിക്കുന്നതുമൊക്കെയാണ് സിനിമ എന്നാണ് ടീസർ നൽകുന്ന സൂചന. ദിലീപിനൊപ്പം മഞ്ജു പിള്ള, ഉർവശി, ബിന്ദു പണിക്കർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെയും ടീസറിൽ കാണാം. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.


+ There are no comments
Add yours