ദമ്പതിമാർ കുത്തേറ്റ് മരിച്ച നിലയിൽ
കുവൈത്തിൽ നഴ്‌സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അബ്ബാസിയയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വഴക്കിനിടെ ദമ്പതിമാർ പരസ്പ്‌പരം കുത്തിയതാണെന്നാണ് പ്രാഥമികവിവരം. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും തുടർനടപടികൾ സ്വീകരിച്ചു.


+ There are no comments
Add yours