*കെൽട്രോണുമായി വിദ്യാഭ്യാസ ധാരണാപത്രം ഒപ്പുവെച്ച് തൃശൂർ മാള മെറ്റ്സ് കോളേജ്*

Estimated read time 1 min read

*കെൽട്രോണുമായി വിദ്യാഭ്യാസ ധാരണാപത്രം ഒപ്പുവെച്ച് തൃശൂർ മാള മെറ്റ്സ് കോളേജ്*
തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിലക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കോഴ്സുകൾ നടത്തുന്നതിനായി തിരുവനന്തപുരം കെൽട്രോണുമായി ധാരണപത്രം ഒപ്പുവെച്ചു.  ഇതനുസരിച്ച് അടുത്ത മൂന്ന് വർഷം വിവിധ മേഖലകളിലെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം ഉണ്ടാകുന്നതിനും വേണ്ടിയുള്ള കോഴ്സുകൾ ഈ കോളേജിൽ തന്നെ റെഗുലർ കോഴ്സുകളോടൊപ്പം പഠിച്ച് പാസാകുവാനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കും. കേന്ദ്ര സർക്കാരിൻെറ നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷന്റെയും കേരള സർക്കാരിന്റെയും അംഗീകാരമുള്ള തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആണ് നടത്തുന്നത്. ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത ഇത് മൂലം ഗണ്യമായി ഉയരുന്നതാണ്. ഈ കോഴ്സുകളോടൊപ്പം വിവിധ വ്യവസായ മേഖലകളിൽ ഇൻറ്റേൺഷിപ്പിനുള്ള സൗകര്യവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനുവേണ്ടി പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) ഫോൺസി ഫ്രാൻസിസും കെൽട്രോൺ, തിരുവനന്തപുരത്തിനു വേണ്ടി ഐ.ടി. ബിസിനസ് ഗ്രൂപ്പ് മേധാവിയും ചീഫ് ജനറല്‍ മാനേജരുമായ ഉഷ കെ.യും ഒപ്പുവെച്ചു. ധാരണപത്രം കൈമാറുന്ന ചടങ്ങിൽ കെൽട്രോൺ പ്രോഗ്രാം കോർഡിനേറ്റർമാരായ വിനയ് വർഗീസ് നാരായണൻ സി.ജെ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം അസി. പ്രൊഫസറും അഡിഷണൽ സ്കിൽ പ്രോഗ്രാം കോർഡിനേറ്ററുമായ കൃഷ്ണേന്ദു സി എം എന്നിവർ പങ്കെടുത്തു.

+ There are no comments

Add yours