ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. വത്തിക്കാനാണ് ഈ വിവരം അറിയിച്ചത്. കത്തോലിക സഭയുടെ 266-ാം പോപ്പായിരുന്നു. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ ആയിരുന്നു. ഈസ്റ്റർ ദിനത്തിലും അദ്ദേഹത്തിന്റെ സന്ദേശം ഉണ്ടായിരുന്നു. യുദ്ധ ഇരകൾക്കായി നിലകൊണ്ട നല്ലൊരു ഇടയനായിരുന്നു അദ്ദേഹം. ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.


+ There are no comments
Add yours