വെള്ളാംങ്ങല്ലൂരിൽ കാർ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്…

Estimated read time 1 min read

കാർ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വെള്ളാംങ്ങല്ലൂർ. തൃശ്ശൂർ __കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ മനക്കലപ്പടിയിൽ ഞായറാഴ്ച  വൈകീട്ട് കാർ മരത്തിലിടിച്ച് ഡ്രൈവറടക്കം കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക് പറ്റി. ഇവരെ തൃശ്ശൂർ ജുബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു. കാറിൻറെ മുൻ ഭാഗം തകർന്നു.  പടം അപകടത്തിൽപ്പെട്ട കാർ. 

+ There are no comments

Add yours