സഹായം അഭ്യർത്ഥിച്ച് റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി. തൊഴിൽ തട്ടിപ്പിനിരായി കൂലിപ്പട്ടാളത്തിലെത്തിയ തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിനാണ് വീഡിയോ സന്ദേശത്തിലൂടെയാണ് സഹായം അഭ്യർത്ഥിച്ചത്. റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് പരിക്കേറ്റ മലയാളി യുവാവ് അടുത്ത ദിവസം ഡിസ്‌ചാർജ് ആകും. ആശുപത്രിയിൽ നിന്ന് അടുത്ത ദിവസം ഡിസ്ചാർജ് ആകുമെന്ന് തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഉണ്ടായ യുദ്ധത്തിൽ ജെയിനിന് പരിക്കേറ്റിരുന്നു. ജെയിൻ തിരികെ നാട്ടിലേക്ക് എത്തുന്ന കാര്യം അനിശ്ചിതത്വത്തിലാന്ന് ജെയിന്റെ കുടുംബം പറയുന്നു.


+ There are no comments
Add yours