കൈപമംഗലത്ത് യൂസഡ് ബൈക്ക് ഷോറൂം നടത്തുന്നയാളുടെ മകന്റെ കഴുത്തിലെ സ്വർണ്ണമാല മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

Estimated read time 1 min read

*കൈപമംഗലത്ത് യൂസഡ് ബൈക്ക് ഷോറൂം നടത്തുന്നയാളുടെ മകന്റെ കഴുത്തിലെ സ്വർണ്ണമാല മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ*

കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ അറവുശാലയിലെ യൂസഡ് ബൈക്ക് ഷോറൂം നടത്തുന്ന കൈപ്പമംഗലം വില്ലേജിൽ അറവുശാല ദേശത്ത് വടക്കേതലക്കൽ വീട്ടിൽ, ഷാൻ, 35 വയസ്സ്,  എന്നയാളുടെ മകന്റെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ ജീവനക്കാരനായ യുവാവിനെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

കുറുമ്പിലാവ് വില്ലേജിൽ കോട്ടം ദേശത്തെ കോലിയാൻ വീട്ടിൽ വിപിൻ (22) എന്നയാളെയാണ് കൈപംമംഗലം   പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ ആർ ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

19.04.2025-ന് രാവിലെ 11.30 മണിയോടെയാണ് ഷാനിന്റെ മകന്റെ കഴുത്തിൽ കിടന്ന ഏകദേശം ഒരു പവനിലധികം തൂക്കം വരുന്ന, 85,000 രൂപ വിലയുള്ള സ്വർണ്ണമാല മോഷണം പോയത്.

ഷാൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കൈപംമംഗലം   പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ചെന്ന് അന്വേഷിച്ചതിൽ സ്ഥാപനത്തിലെ ജീവനക്കാരനായ വിപിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വന്ന് ചോദ്യം ചെയ്യുകയും വിപിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ വിപിൻ ഗൂഗിളിൽ ഇന്നത്തെ സ്വർണ്ണവില സർച്ച് ചെയ്തിട്ടുള്ളതായി കാണുകയും തുടർന്ന് ചോദ്യം ചെയ്തതിൽ വിപിൻ മാല എടുത്തതായി സമ്മതിക്കുകയും മോഷ്ടിച്ച സ്വർണ്ണമാല വിപിന്റെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

അന്വേഷണ സംഘത്തിൽ കൈപ്പമംഗലം ഇൻസ്പെക്ടർ ബിജു കെ ആർ., സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ് ,വിൻസൻറ്, ഹരിഹരൻ ,എ എസ് ഐ അൻവറുദ്ദീൻ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ  സുനിൽകുമാർ, ഗിരീഷ് ,സൂരജ്, അനന്തു മോൻ എന്നിവരാണ് ഉണ്ടായിരുന്നത്.

+ There are no comments

Add yours