കുരുമുളകും കാപ്പിക്കുരുവും മോഷ്‌ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

Estimated read time 0 min read

പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്‌ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ റഫീക്ക്, രത്നകുമാർ, മുഹമ്മദലി എന്നിവരാണ് അഗളി പൊലിസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.മോഷണത്തിന് ശേഷം പ്രതികൾ കർണാടകയിലെ കൂർഗിൽ ഒളിവിലായിരുന്നു. മൂന്നുപേരേയും ഒളിത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ചിൽ കൽക്കണ്ടിയിലെ മലഞ്ചരക്ക് സ്ഥാപനത്തിൻറെ പൂട്ട്പൊളിച്ചായിരുന്നു മോഷണം.

+ There are no comments

Add yours