ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം കണിച്ചിറയിലാണ്. കേളമംഗലം സ്വദേശി ലിഷയാണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ച് ഭർത്താവ് ജിൻസൺ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ലിഷയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയ ശേഷമാണ് ജിൻസൺ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൻസൺ


+ There are no comments
Add yours