ബെംഗളൂരുവിലെ BTM ലേഔട്ട് ഏരിയയിൽ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി കോഴിക്കോട് നിന്നും അറസ്റ്റിലായി. സന്തോഷ് ഡാനിയേൽ എന്ന കാർ ഡ്രൈവറാണ് പ്രതി. ഇയാൾ ബെംഗളൂരു തിലക് നഗർ സ്വദേശിയാണ് ഇയാൾ. മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിച്ച പ്രതിയെ 700-ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് വലയിലാക്കിയത്. കോഴിക്കോട്ടെ ഒരു ഉൾപ്രദേശത്ത് നിന്നാണ് ഇയാൾ പിടിയിലായത് എന്നാണ് വിവരം


+ There are no comments
Add yours