കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം
അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. 20കാരൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി 10 മണിയോടെ വനത്തിൽ നിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങി വരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. സംസ്ഥാനത്ത് കാട്ടാന ആക്രമണം സ്ഥിരം സംഭവമായി മാറി. കഴിഞ്ഞയാഴ്ച്ച പാലക്കാടും യുവാവ് കാട്ടാനയുടെ ആക്രമത്തിൽ മരിച്ചിരുന്നു.


+ There are no comments
Add yours