രത്നവ്യാപാരി മെഹുൽ ചോക്‌സി അറസ്റ്റിൽ

Estimated read time 0 min read

ബാങ്ക് തട്ടിപ്പ്; മെഹുൽ ചോക്സി അറസ്റ്റിൽ

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്‌സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു അറസ്റ്റ്. നിലവിൽ ഇയാൾ ജയിലിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്‌പ തട്ടിപ്പ് നടത്തിയതിൽ അന്വേഷണം നേരിടുന്ന ചോക്സി കുടുംബത്തോടൊപ്പം ബെൽജിയത്ത് ആയിരുന്നു.

+ There are no comments

Add yours