വിശുദ്ധവാരം തുടങ്ങി; ഇന്ന് ഓശാന ഞായർ
വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ ഇന്ന് ഓശാന ഞായർ. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിൻ്റെ ഓർമയിലാണ് ഓശാന ഞായർ ആചരണം. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക തിരുക്കർമങ്ങൾ നടന്നു. ദേവാലയങ്ങളിലും ന ഗര വീഥികളിലും വിശ്വാസികൾ കുരുത്തോല പ്രദക്ഷിണം നടത്തി.എല്ലാവർക്കും ഓശാന ആശംസകൾ.


+ There are no comments
Add yours