ശബരിമലയിൽ ഭക്ഷ്യ വിഷബാധ. ഹോട്ടൽ അടച്ചുപൂട്ടി.

Estimated read time 0 min read

ശബരിമലയിൽ ഭക്ഷ്യ വിഷബാധ

ശബരിമല ദർശനത്തിനെത്തിയ പത്തോളം ഭക്തർക്ക് ഭക്ഷ്യ വിഷബാധ. ഇവർ സന്നിധാനത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പമ്പ ത്രിവേണി മണപ്പുറത്തെ കോഫീ ലാൻഡ് ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലെത്തിയ സംഘം അടച്ചുപൂട്ടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

+ There are no comments

Add yours