രാഷ്ട്രപതിക്ക് കത്ത് അയച്ച് മുസ്ലിം ലീഗ് എംപിമാർ
വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതിക്ക് കത്ത് അയച്ച് ലീഗ് എംപിമാർ. മത ന്യൂനപക്ഷങ്ങളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന വിവേചനപരമായിട്ടുള്ള ഇടപെടലാണ് ബില്ലിലെന്ന് കത്തിൽ ചൂണ്ടികാണിക്കുന്നു. ബില്ല് മൗലിക അവകാശങ്ങൾ ലംഘിക്കുന്നത് എന്നും പറയുന്ന എംപിമാർ ബില്ലിൽ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ചു. ലോക്സഭയും രാജ്യസഭയും കടന്ന ബിൽ രാഷ്ട്രപതി ഒപ്പിട്ടാൽ നിയമമാകും.
രാഷ്ട്രപതിക്ക് കത്ത് അയച്ച് മുസ്ലിം ലീഗ് എംപിമാർ

+ There are no comments
Add yours