കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക്  കേസ്.. പ്രതികൾക്ക് ജാമ്യം

Estimated read time 0 min read

കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസുകളിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂർ കേസിലെ പ്രതികളായ സതീഷ് കുമാർ, കിരൺ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

കണ്ടല കേസിലെ പ്രതി അഖിൽ ജിത്തിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ടു കേസിലും വിചാരണ നടപടികൾ തുടങ്ങിയിട്ടില്ല. കരുവന്നൂർ തട്ടിപ്പു കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഇഡി സമർപ്പിക്കാൻ ഇരിക്കുന്നതേയുള്ളൂ. കെ രാധാകൃഷ്ണൻ എംപിയെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്

+ There are no comments

Add yours