മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ഡിവൈഎഫ്ഐ അക്രമം; സുരക്ഷ ശക്തമാക്കി പൊലീസ്

Estimated read time 0 min read

കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ച് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിലിടിച്ച അക്രമികൾ ദേശീയ പതാകയുടെ സ്റ്റാൻഡും തകർത്തു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. കണ്ണൂരിന് പുറമെ കാസർഗോഡും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.

അക്രമസംഭവങ്ങളുടെയും തുടർച്ചയായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മന്ത്രിയുടെ സുരക്ഷ പൊലീസ് വർധിപ്പിച്ചു. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രാവേളകളിലും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മന്ത്രിയുടെ ഓഫീസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.

+ There are no comments

Add yours