സ്റ്റീവ് സ്മിത്ത് വിരമിച്ചു
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്‌മിത്ത്. ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. 170 മത്സരങ്ങളിൽ നിന്ന് 5800 റൺസ് നേടിയ സ്‌മിത്ത് 12 സെഞ്ചുറികളും 35 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 28 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. ഓസീസ് ക്രിക്കറ്റ് ചരിത്രത്തിന്റെ തന്റെ പേര് പതിപ്പിച്ച് തന്നെയാണ് താരം ഏകദിനത്തിൽ നിന്ന് പിരിയുന്നത്.
ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് വിരമിച്ചു

+ There are no comments
Add yours