വയലൻസുള്ള സിനിമകൾ ഇനി ചെയ്യില്ല എന്ന് മാർക്കോ നിർമ്മാതാവ്

Estimated read time 1 min read


‘മാർക്കോ പോലെ വയലൻസുള്ള സിനിമകൾ ഇനി ചെയ്യില്ല’

കേരളത്തിൽ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മാർക്കോ സിനിമക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ഷരീഫ് മുഹമ്മദ്. ‘മാർക്കോയിലെ അതിക്രൂര ദൃശ്യങ്ങൾ കഥയിലെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതി. മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല’ അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours