പുത്തനത്താണിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 17 പേർക്ക് പരുക്ക്.

Estimated read time 0 min read

സ്വകാര്യ ബസ് അപകടം; ചക്രങ്ങൾ ഊരി തെറിച്ചു

മലപ്പുറം പുത്തനത്താണിയിൽ ദീർഘദൂര സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 17 പേർക്ക് പരുക്ക്. രാത്രി 7 മണിയോടെയാണ് അപകടം. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പോയ ബസ്സാണ് മറിഞ്ഞത്. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി റോഡിൽ കൂട്ടിയിട്ട മണ്ണിൽ കയറിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിൻ്റെ മുൻവശത്തെ രണ്ട് ചക്രവും ഊരിത്തെറിച്ചു. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

+ There are no comments

Add yours