ശിവരാത്രി ആശംസയുമായി രാഹുൽ ഗാന്ധി
ശിവരാത്രി ആശംസകളുമായി ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹിമാചൽപ്രദേശ് ഇൻഡോറയിലെ കാത്ഗഡ് ശിവക്ഷേത്രത്തിൽ പൂജ നടത്തുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ശിവരാത്രി ആശംസ നേർന്നിരിക്കുന്നത്. ശിവശക്തിയുടെ അനുഗ്രഹം എല്ലായിപ്പോഴും നിങ്ങൾക്ക് ഉണ്ടാകട്ടേയെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ട പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്.


+ There are no comments
Add yours