അമ്മയെ വെട്ടിക്കൊന്ന് മകൻ
സംസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര കൊലപാതകം. മലപ്പുറത്താണ് സ്വന്തം അമ്മയെ യുവാവ് ദാരുണമായി കൊലപ്പെടുത്തിയത്. 62കാരിയായ ആമിനയെ 35കാരനായ മുസമ്മിൽ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു. മാനസിക പ്രശ്‌നമുള്ള പ്രതി മുമ്പും അമ്മയെ ആക്രമിച്ചിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറത്ത് അമ്മയെ യുവാവ് ദാരുണമായി കൊലപ്പെടുത്തി

+ There are no comments
Add yours