അഴീക്കോട് ഉത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി..അഞ്ച് പേർക്ക് പരിക്ക്

Estimated read time 0 min read

സംസ്ഥാനത്ത് വെടിക്കെട്ടപകടം

കണ്ണൂർ അഴീക്കോട് വെടിക്കെട്ടപകടമുണ്ടായി. അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക് പറ്റി എന്നാണ് ലഭിക്കുന്ന വിവരം. ഒരാളുടെ നില അതീവ ഗുരുതരമാണ്. പുലർച്ചെ നാലരയോടെയാണ് അപകടം. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടിയത്. 12 വയസുള്ള കുട്ടിയടക്കമുള്ളവർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

+ There are no comments

Add yours