നിഷ മത്സരിക്കാനില്ല. മറുപടി പറഞ്ഞു മടുത്തു: ജോസ് കെ മാണി…

Estimated read time 0 min read

നിഷ മത്സരിക്കാനില്ല. മറുപടി പറഞ്ഞു മടുത്തു: ജോസ് കെ മാണി

നിഷ ജോസ് കെ മാണി പാലായിൽ നിയമസഭയിലേക്ക് മത്സരിക്കില്ലന്നുറപ്പിച്ച് കേരള കോൺ പ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.

ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും, നിക്ഷേധിച്ചും മടുത്തുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ , നിയമസഭ തിരഞ്ഞെടുപ്പുകളിലും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നു എന്ന് പ്രചാരണങ്ങൾ വന്നു. ഇതെന്തോ രോഗത്തിന്റെ ഭാഗമാണ് എന്ന് പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.

അഭ്യൂഹങ്ങൾ നിഷേധിച്ച് നിഷേധിച്ച് മടുത്തു എന്നും ഇനി നിഷേധിക്കാൻ ആരോഗ്യമില്ലന്നും ജോസ് കെ.മാണി പറഞ്ഞു.

+ There are no comments

Add yours