മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വി.എ അരുൺകുമാർ…

Estimated read time 0 min read

മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വി.എ അരുൺകുമാർ

മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ.

തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു.

ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല.

ഇതുവരെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല.

എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും അരുൺകുമാർ പറഞ്ഞു.

താൻ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അരുൺകുമാർ അഭിപ്രായപ്പെട്ടു.

അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സര സാധ്യത തള്ളാതെയാണ് അരുൺകുമാർ പ്രതികരിച്ചത്.

+ There are no comments

Add yours