അതിരപ്പളളിയിലെ കാട്ടാനയെ മയക്കുവെടി വെച്ചു

Estimated read time 0 min read

അതിരപ്പളളിയിലെ കാട്ടാനയെ മയക്കുവെടി വെച്ചു

അതിരപ്പളളിയിൽ മസ്‌തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു. പ്രത്യേകം സജ്ജമാക്കിയ കൂട്ടിലിട്ട് ആനയെ കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. കൂട്ടിലിട്ട് ചികിത്സ നൽകാനാണ് തീരുമാനം. ആനയെ വാഹനത്തിൽ എത്തിക്കാൻ മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചി എന്ന് മൂന്ന് കുങ്കിയാനകളെയാണ് അതിരപ്പള്ളിയിൽ എത്തിച്ചത്.

+ There are no comments

Add yours