ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്.
എപ്സ്റ്റീനമായി ഇ മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണെന്നും കോൺഗ്രസ് ആരോപിച്ചു. മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങളെല്ലാം മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മന്ത്രി വിശദീകരിച്ചു.








+ There are no comments
Add yours