കൊച്ചിയിൽ പുതിയ റെയിൽവെ സ്റ്റേഷൻ വരുന്നു!
കൊച്ചി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ പദ്ധതി. സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് നിർദ്ദേശം നൽകിയിരിക്കുകയാണ്. 19 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. 24 കോച്ച് ട്രെയിനുകൾ നിർത്താനാകുന്ന 2 പ്ലാറ്റ്ഫോമുകൾ നിർമിക്കും. സോളാർ പാടത്തിന് സമീപമായിരിക്കും സ്റ്റേഷൻ. ഒരു വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്.


+ There are no comments
Add yours