കാര്യവട്ടം ഗവ. കോളേജിലും റാഗിങ്.. പരാതിയിൽ കേസെടുക്കും

Estimated read time 0 min read

കാര്യവട്ടം ഗവ. കോളേജിൽ റാഗിങ് നടന്നുവെന്ന് സ്ഥിരീകരണം. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസിന്റെ പരാതിയിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ആൻ്റി റാഗിങ് കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അടക്കം ആന്റി റാഗിങ് കമ്മിറ്റി പരിശോധിച്ചിരുന്നു. ആന്റ്റി റാഗിങ് കമ്മിറ്റിയുടെ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രിൻസിപ്പൽ കഴക്കൂട്ടം പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.

+ There are no comments

Add yours