റയൽ മാഡ്രിഡിന് സമനില
കീരിട സ്വപ്നവുമായി മുന്നേറുന്ന ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് സമനില കുരുക്ക്. ഒസാസുനക്ക് എതിരെയുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 15-ാം മിനുറ്റിൽ എംബപ്പെയിലൂടെയാണ് റയൽ മാഡ്രിഡ് ലീഡ് എടുത്തത്. എന്നാൽ 58-ാം മിനുറ്റിൽ ബുദിമിറിൻ്റെ ഒരു പെനാൽറ്റിയിലൂടെ ഒസാസുന സമനില നേടി. പോയിന്റ് ടേബിളിൽ 51 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തും. അത്ലറ്റിക്കോ മാഡ്രിഡ്(49) ബാഴ്ലോണ(48) തൊട്ട് പുറകെ ഉണ്ട്.



+ There are no comments
Add yours