രക്ഷിതാക്കൾ ശാസിച്ചു; 11കാരി ആത്മഹത്യ ചെയ്ത നിലയിൽ
കൊല്ലത്ത് 11 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശിനി അവന്തികയാണ് മരിച്ചത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ആത്മഹത്യ. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടത്. രക്ഷിതാക്കൾ വഴക്കു പറഞ്ഞതിൽ മനം നൊന്താണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.



+ There are no comments
Add yours