എബിവിപി യുടെ സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു…

Estimated read time 1 min read

എബിവിപി യുടെ സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

എബിവിപി 2026 -27 വർഷത്തെ കേരള സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനേയും സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണനെയും തിരഞ്ഞെടുത്തു. സംഘടന തിരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.നിലവിൽ ആലപ്പുഴ സനാതന ധർമ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസർ ആയി അധ്യാപനം നടത്തുന്നു. 2005 മുതൽ എബിവിപി യിൽ പ്രവർത്തിക്കുന്നു.വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സ്വദേശിയാണ് യദുകൃഷ്ണൻ മുട്ടിൽ WMO കോളേജിൽ നിന്നും BCA ബിരുദം പൂർത്തിയാക്കി.ഗവ. ലോ കോളേജിൽ നിയമ പഠനം പൂർത്തിയാക്കി. 2015 മുതൽ എബിവിപി പരിചയം. 2019 മുതൽ പൂർണസമയ പ്രവർത്തകൻ. നഗർ പ്രസിഡൻ്റ, വയനാട് ജില്ലാ സെക്രട്ടറി, നഗർ സംഘടനാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി, ABVP ദേശീയ നിർവ്വാഹക സമിതി അംഗം, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

+ There are no comments

Add yours