റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍…

Estimated read time 1 min read

റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.

മലയോര മേഖലയായ കിഷ്ത്വാർ ജില്ലയിലാണ് ഏറ്റുമുട്ടല്‍.

ജെയ്ഷെ ഇ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള മൂന്ന് പാക്കിസ്ഥാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന സ്ഥലത്ത് എത്തിയത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായിട്ടും ഏറ്റുമുട്ടല്‍ തുടരുകയാണ്.

രാത്രി 10.20 ഓടെയാണ് ജൻസീർ-കാണ്ടിവാർ വനമേഖലയില്‍ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘം തിരച്ചില്‍ നടത്തിയിരുന്ന സമയത്താണ് ഭീകരർ വെടിവച്ചത്. സുരക്ഷാസേന തിരിച്ചടിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

+ There are no comments

Add yours