വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റിൻ്റെ ലോഗോ മുൻ കേരള നിയമസഭാ അംഗം ശ്രീ:കെ.വി.അബ്ദുൾഖാദർ പ്രകാശനം നിർവ്വഹിച്ചു…

Estimated read time 1 min read

വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റിൻ്റെ ലോഗോ മുൻ കേരള നിയമസഭാ അംഗം ശ്രീ:കെ.വി.അബ്ദുൾഖാദർ പ്രകാശനം നിർവ്വഹിച്ചു.

ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റ് നടക്കും. ഇരിങ്ങാലക്കുടയിലെ കർഷകരുടെ കൂട്ടായ്മയിൽ ത്രിശ്ശൂർ ജില്ലാ അതിർത്തിയിലും ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചു പ്രവർത്തനമാരംഭിക്കുന്ന കമ്പനിയാണ് വാൻഗാർഡ്.
കർഷകരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ശേഖരിച്ച് വരുമാനധായക ഉൽപ്പന്നങ്ങളാക്കി വിദേശത്തുൾപ്പെടെ വിപണിയുറപ്പാക്കുകയാണ് വാൻഗർഡ് കമ്പനി. ഇരിങ്ങാലക്കുട കല്ലംകുന്നിലാണ് വാൻഗർഡിൻ്റെ ആസ്‌ത്ഥാന മന്ദിരം.

വാൻഗാർഡ് ൻ്റെ ലോഞ്ചിങ് സെറിമണിയാണ് ജനുവരി31 മുതൽ ഫെബ്രുവരി 10 വരെയുള്ള ദിവസങ്ങളിലായി ഇരിങ്ങാലക്കുട ഫെസ്റ്റ് എന്ന പേരിൽ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കുക.

വാൻഗാർഡ് ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാനും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ടി.ജി.ശങ്കരനാരായണൻ അദ്ധ്യക്ഷനായ ലോഗോ പ്രകാശന ചടങ്ങിൽ മുൻ കേരള നിയമസഭാ അംഗം ശ്രീ:കെ.വി.അബ്ദുൾഖാദർ പ്രകാശനം നിർവ്വഹിച്ചു. ജനറൽ കൺവീനർ ആർ.എൽ.ശ്രീലാൽ, മുൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജോസ്.ജെ.ചിറ്റിലപ്പിള്ളി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സലബാബു, വാൻഗാർഡ് കമ്പനി ചെയർമാൻ ടി. എസ്.സജീവൻ മാസ്റ്റർ, കർഷകസംഘം ഏരിയ ട്രഷറർ എം.ബി.രാജു മാസ്റ്റർ, വിൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റിവൽ 2026 പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ.എൽ.ജീവൻലാൽ, ഐ.വി.സജിത്ത് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിലെ ചരിത്രത്തിലാദ്യമായി ലോകനിലവാരത്തിലുള്ള പുഷ്പ്പോത്സവം, അമ്യൂസ്മെൻ്റ്, വെർച്ച്വൽ റിയാലിറ്റി സെൻ്റർ, പെറ്റ് ഷോ, ചിൽഡ്രൻസ് പ്ലേ സോൺ, ഫുഡ്കോർട്ട് എന്നിവ ഫെസ്റ്റിവലിൻ്റെ ഭാഗമായുണ്ടാകും.

പ്രശസ്ത മലയാളം ഗായകൻ ജാസിഗിഫ്‌റ്റ് സംഗീത നിശ,
ഐഡിയ സ്റ്റാർസിങ്ങർ വിജയി അരവിന്ദ് നയിക്കുന്ന മ്യൂസിക്ക് ത്രില്ലർ, അനുകരണ കലയുടെ രാജാവ് മഹേഷ്കുഞ്ഞുമോൻ അവതരിപ്പിക്കുന്ന മിമിക്സ് വിത്ത് ഡാൻസ്8c ഡി.ജെ, കളരി അഭ്യാസ പ്രകടനം, ഇരിങ്ങാലക്കുടയിലെ മഹാ പ്രതിഭകൾ അവതരിപ്പിക്കുന്ന മ്യൂസിക്ക് വേൾഡ് വിസ്മയം, ദക്ഷിണേന്ത്യൻ നൃത്ത പ്രതിഭ സൗപർണിക നമ്പ്യാരുടെ നൃത്തം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ തൊറ, തുണി എന്നീ രണ്ട് നാടകങ്ങൾ, പ്രതീപ് പുലാനിയുടെ വൺമാൻഷോ, ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങൾ വാരികൂട്ടിയ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്ന് പോകുന്ന സുഗുതൽ പൊറത്തിശ്ശേരിയുടെ കഥാപ്രസംഗം, ബിഷോയ് അനിയൻ നയിക്കുന്ന ബി.ജി.എം ബാൻ്റ് ബാനറിലുള്ള ഫ്യൂഷൻ, പതിനേഴ് വയസ്സിന് താഴെയുള്ള കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സംഗീത വിസ്മയം ഡബ്ബാബീറ്റ്, ജില്ലാതലത്തിലുള്ള പതിനാറ് വനിത ടീമുകൾ മത്സരിക്കുന്ന അതിഗംഭീര വീരനാട്യം മത്സരം, ചാക്യാർ കൂത്തിൻ്റെ കുലപതി രജനീഷ് ചാക്യാരുടെ ചാക്യാർ കൂത്ത്.
എന്നിവ വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റ് 2026ൽ അരങ്ങേറുന്നു.

+ There are no comments

Add yours