ഓട്ടോയിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര ഫ്രീ!
മീറ്റർ ഇടാതെ ഓട്ടോ സവാരിയും യാത്രയ്ക്ക് ശേഷം പണത്തിൻ്റെ പേരിൽ തർക്കവും.
കേരളത്തിൽ ഭൂരിഭാഗം സ്ഥലത്തുമുള്ള ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ.
മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു. സ്റ്റിക്കർ ഉണ്ടെങ്കിൽ മാത്രമേ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളു.
ഫെബ്രുവരി 1 മുതൽ ഈ തീരുമാനം നടപ്പാക്കും.


+ There are no comments
Add yours