ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുന്നത് ആചാര്യധർമ്മം : ആത്മജവർമ്മ തമ്പുരാൻ…

Estimated read time 1 min read

ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുന്നത് ആചാര്യധർമ്മം : ആത്മജവർമ്മ തമ്പുരാൻ

വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു.

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിനയമാണ് ആചാര്യന്റെ മുഖമുദ്ര. വിവേകവും. സമൂഹത്തിൻ്റെ ദുഷ്പ്രവണതകളെ തിരുത്താനും സന്മാർഗത്തിലേക്ക് നയിക്കാനും ആചാര്യന് കഴിയണം.

ഗുരുകുല സമ്പ്രദായത്തിലൂടെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഋഷിവര്യന്മാരിൽ ഭൂരിപക്ഷവും ആത്മീയ ആചാര്യന്മാർ ആയിരുന്നു.

അവരാണ് ഭരണവർഗത്തിന്റെ അധികാര ദുർമേദസ് ബാധിച്ച പ്രവർത്തനങ്ങളെ തിരുത്താൻ സഹായിച്ചത്. ആധുനിക ആചാര്യന്മാരും സാമൂഹ്യ നന്മയുടെ പടയാളികൾ ആവണം – അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours