മണവാളൻ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ… ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്

Estimated read time 0 min read

കേരളവർമ കോളേജിലെ വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയിലായ യൂട്യൂബർ മണവാളൻ്റെ മുടി മുറിച്ചത് ജയിലിനകത്തെ അച്ചടക്കം കാക്കാനാണെന്ന് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. വധശ്രമ കേസിൽ റിമാൻഡിലായി തൃശൂർ ജില്ലാ ജയിലിൽ എത്തിയ യൂ ട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിൽ ചട്ടപ്രകാരം മുറിച്ചത്. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.

+ There are no comments

Add yours