സർക്കാറിൻ്റെ മികച്ച നടനുള്ള പുരസ്കാരം നിരസിച്ച് നടൻ കിച്ചാ സുദീപ്.

Estimated read time 1 min read

മികച്ച നടനുള്ള സർക്കാർ പുരസ്കാരം നിരസിച്ച് നടൻ

കർണാടക സർക്കാറിൻ്റെ മികച്ച നടനുള്ള പുരസ്കാരം നിരസിച്ച് നടൻ കിച്ചാ സുദീപ്. വർഷങ്ങൾക്കുമുമ്പ് തന്നെ താൻ പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് തീരുമാനം എടുത്തതാണ്. എന്നെ മികച്ച നടനായി തെരഞ്ഞെടുത്ത ജ്യൂറിയോട് നന്ദിയുണ്ടെന്നും സുദീപ് Xലൂടെ അറിയിച്ചു. ഈ തീരുമാനം ജൂറി അംഗങ്ങളെയോ സർക്കാരിനെയോ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കണമെന്നും തീരുമാനത്തെ ബഹുമാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

+ There are no comments

Add yours