മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കേസ്…

Estimated read time 0 min read

മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കേസ്.

ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന് കൊച്ചി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്.

നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദർശ് കേസില്‍ ഒന്നാം പ്രതിയും ജിസ് ജോയി നാലാം പ്രതിയുമാണ്. ഇൻസോ‌മ്നിയ പരിപാടിയില്‍ പണം നിക്ഷേപിച്ച്‌ ലാഭം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്ന് പരാതിയില്‍ പറയുന്നു. രണ്ട് ഘട്ടമായി 35 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേസമയം കേസുമായി ബന്ധമില്ലെന്ന് സംവിധായകൻ ജിസ് ജോയി പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.

+ There are no comments

Add yours