ശബരിമലയിൽ ഇന്ന് വലിയ ഗുരുതി

Estimated read time 0 min read

ശബരിമലയിൽ ഇന്ന് വലിയ ഗുരുതി

ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ഗുരുതി. നട അടച്ചതിന് ശേഷം മാളികപ്പുറം മണിമണ്ഡപത്തിന് സമീപം ഗുരുതി നടക്കും. ചടങ്ങിൽ പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യമുണ്ടാകും. നാളെ രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5ന് നടതുറന്ന് കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടക്കും. രാജപ്രതിനിധിയുടെ ദർശന ശേഷം മേൽശാന്തി അയ്യപ്പനെ ഭസ്‌മാവിഭൂഷിതനാക്കി ഹരിവരാസനം പാടി നട അടയ്ക്കും.

+ There are no comments

Add yours