സീലിങ് തകർന്നു വീണു; നടൻ അർജുന് പരിക്ക്!
ഷൂട്ടിങ് സെറ്റിലെ സീലിങ് തകർന്നുവീണ് ബോളിവുഡ് നടൻ അർജുൻ കപൂറിന് പരിക്ക്. മുംബൈയിലെ ഇംപീരിയൽ പാലസിൽ ‘മേരെ ഹസ്ബൻഡ് കി ബീവി’ എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. അപകടത്തിൽ നടനും നിർമാതാവുമായ ജാക്കി ഭാഗ്നാനി, സംവിധായകൻ മുദാസ്സർ അസിസ് എന്നിവർക്കും സെറ്റിലുണ്ടായിരുന്ന ചിലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.


+ There are no comments
Add yours